ലണ്ടൻ: ബ്രിട്ടൻ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ മാനോർ പാർക്കിലെ റീജൻസി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യൂറോപ്പിൽ നടക്കുന്ന, മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഇഫ്താർ പരിപാടിയായ ബ്രിട്ടൻ കെഎംസിസി ഇഫ്താർ മീറ്റിൽ ഏതാണ്ട് ആയിരത്തി ഇരുന്നോറോളം ആളുകൾ പങ്കെടുത്തു. സമൂഹത്തിന്റെ വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്നവരടക്കം നൂറു കണക്കിനാളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റിനു ബ്രിട്ടൻ കെ.എം.സി.സി നേതാക്കൾ നേതൃത്വം നൽകി.
പ്രസിഡന്റ് അസ്സൈനാർ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും ട്രഷറർ നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിയുടെ സുഖമമായ നടത്തിപ്പിന് സജീവമായി രംഗത്തുണ്ടായിരുന്ന വളണ്ടിയർ ടീം അംഗങ്ങൾക്ക് ജൗഹർ സമാൻ, മുഹമ്മദ് തിരുവള്ളൂർ, ശുഹൈബ് അത്തോളി, മുഹസിൽ പട്ടാമ്പി, സാദിഖ് എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം പൂഴിത്തല, അശ്രഫ് കീഴൽ, നുജൂം ഇരീലോട്ട്, കരീം മാസ്റ്റർ മേമുണ്ട, മുദസ്സിർ, മഹബൂബ്, റജീസ്, സാജിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Europe's Biggest Malayali Iftar Meet
Published: 27 Feb 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented