വാന്‍കൂവര്‍: സൂപ്പര്‍ജയന്റ്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വാന്‍കൂവര്‍ ഹ്യൂഗോ റേ പാര്‍ക്കില്‍ സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് 2025, വെസ്റ്റേണ്‍ കാനഡയിലെ വിവിധ നഗരങ്ങളില്‍ നിന്നായി 14 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മികച്ച കായികാനുഭവമായി. ഫൈനലില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച് എഡ്മണ്ടണ്‍ ഈഗിള്‍സ് കിരീടം കരസ്ഥമാക്കി.

To advertise here,

ടൂര്‍ണമെന്റിലെ വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടിയത് മികച്ച താരം വിക്ടോറിയ ടൈറ്റന്‍സിന്റെ ഇബിന്‍ഷാ, മികച്ച ബാറ്റ്സ്മാന്‍ & ഫീല്‍ഡര്‍ റെഡ്‌ഹോക്‌സിന്റെ റോണ്, മികച്ച ബൗളര്‍  എഡ്മണ്ടണ്‍ ഈഗിള്‍സിന്റെ രാഹുല്‍ എന്നിവരാണ്. 

വിജയികള്‍ക്കുള്ള മെഡലുകളും ട്രോഫികളും ക്ലബ് സ്‌പോണ്‍സര്‍ സൈമണ്‍ ചേലാട്ട് നോയിസിസ് ഇമിഗ്രേഷന്‍, ജോ അന്ത്രപേര്‍ കാരേം ടീം റിയല്‍ എസ്റ്റേറ്റ്, ഇവന്റ് സ്‌പോണ്‍സര്‍ തേജു ലാല്‍ ബാലന്‍ ഇന്നൊവേറ്റീവ് ഇമിഗ്രേഷന്‍, ഫസ്റ്റ് പ്രൈസ് സ്‌പോണ്‍സര്‍ രമന്ദീപ്, സെക്കന്റ് പ്രൈസ് സ്‌പോണ്‍സര്‍ ആല്‍വിന്‍ തോമസ് റിയല്‍റ്റര്‍ എന്നിവര്‍ സമ്മാനിച്ചു. 

പ്രസിഡന്റ് ജാക്‌സണ്‍ ടോം സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ആല്‍വിന്‍ തോമസ്, സെക്രട്ടറി നീതു ജിതിന്‍, ജോയിന്റ് സെക്രട്ടറി അലക്സ് പരപ്പിള്ളി എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍ക്കും സഹകരിച്ചവര്‍ക്കും ക്ലബ്ബിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തി.