കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

To advertise here,

സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍) ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്പോര്‍ട്ട്സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.