മനാമ: തൊഴിൽ വിപണി സ്ഥിരതയ്ക്കും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യുപിഎസ്) നവീകരിച്ച പതിപ്പ് അവസാന ഘട്ടത്തിലാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സമയബന്ധിതമായി വേതനം നൽകുന്നത് പുതിയ സംവിധാനത്തിൽ ഇലക്ട്രോണിക്കലി പരിശോധിക്കും. പുതിയ പ്ലാറ്റ്‌ഫോമുമായി തങ്ങളുടെ സംവിധാനങ്ങൾ ക്രമീകരിക്കുന്നത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അറിയിക്കുമെന്ന് എൽഎംആർഎ അറിയിച്ചു.
ന്യായവും നിയന്ത്രിതവുമായ തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിൽ ബഹ്‌റൈൻ കൈവരിച്ച പുരോഗതി മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയ സമിതിയുടെ ചെയർമാനായ എൽഎംആർഎ സിഇഒ നിബ്രാസ് മുഹമ്മദ് അലി തലേബ് എടുത്തുകാട്ടി. ഇത് രാജ്യത്തിന് അന്താരാഷ്ട്ര വിശ്വാസം നേടിക്കൊടുക്കുകയും നിക്ഷേപകരോടുള്ള ആകർഷണം വർധിപ്പിക്കുകയും ചെയ്തു. ബഹ്‌റൈന്റെ ശക്തമായ നിയമങ്ങൾ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക്കിങ് ഇൻ പേഴ്‌സൺസ് റിപ്പോർട്ടിൽ തുടർച്ചയായി എട്ടാം വർഷവും ടയർ 1 പദവി നേടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശങ്ങളിലും തൊഴിൽ സംരക്ഷണത്തിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന നേട്ടമാണിത്.
ഡാറ്റ കൃത്യത, സുതാര്യത, മേൽനോട്ടം എന്നിവ വർധിപ്പിക്കുന്നതിലൂടെ എൽഎംആർഎയെ സർക്കാർ സ്ഥാപനങ്ങളുമായും സാമ്പത്തിക- ബാങ്കിങ് മേഖലയുമായും ബന്ധിപ്പിക്കുന്ന സംയോജിത പ്ലാറ്റ്‌ഫോമായി നവീകരിച്ച സംവിധാനം പ്രവർത്തിക്കും. നവീകരിച്ച സംവിധാനം ആരംഭിച്ചുകഴിഞ്ഞാൽ സുഗമമായ ഇടപാടുകൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും സജീവമാക്കാനും തങ്ങളുടെ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കണമെന്നും താലിബ് തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.
മെച്ചപ്പെട്ട ഡബ്ളിയു.പി.എസ്. സുരക്ഷിതമായ ബാങ്ക് ട്രാൻസ്ഫറുകളിലൂടെ വേതന പേയ്‌മെന്റുകൾ കൃത്യമായി രേഖപ്പെടുത്തുകയും വേതനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുകയും പരിഹാരം വേഗത്തിലാക്കുകയും ചെയ്യും. നവീകരിച്ച സംവിധാനം തൊഴിലുടമകൾക്ക് വേതനം നൽകുന്നതിന് വിശ്വസനീയവും സുരക്ഷിതവുമായ ഒരു സംവിധാനം നൽകുമെന്ന് താലിബ് അഭിപ്രായപ്പെട്ടു.
സവിശേഷതകൾ പരിചയപ്പെടുത്തുന്നതിനും എല്ലാ സംരംഭങ്ങൾക്കും വേതന പേയ്‌മെന്റുകൾ എങ്ങനെ ലളിതമാക്കുന്നുവെന്ന് മനസ്സിലാക്കാനും കമ്പനി പ്രതിനിധികൾക്കും മാനവ വിഭവശേഷി ഉദ്യോഗസ്ഥർക്കും വേണ്ടി എൽഎംആർഎ സെഷനുകൾ ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സിബിബി), ബെനിഫിറ്റ് കമ്പനി (ബഹ്‌റൈൻ ഇലക്ട്രോണിക് നെറ്റ്‌വർക്ക് ഫോർ ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ്) എന്നിവയുമായി സഹകരിച്ചാണ് വേതന സംരക്ഷണ സംവിധാനം വികസിപ്പിച്ചത്.
Content Highlights: Bahrain's LMR Gears Up for Updated Wage Protection System Rollout
Published: 07 Oct 2025, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented