ന്യൂയോർക്ക്: മൂന്നര പതിറ്റാണ്ടുകളായി ന്യൂയോർക്കിൽ സംഗമിച്ചു വരുന്ന ഒരു കുടുംബയോഗമാണ് "അയിരൂർ നടുവില്ലം" കുടുംബയോഗം. "അയിരൂർ നടുവില്ലം" കുടുംബയോഗത്തിന്റെ വിവിധ ചാപ്റ്ററുകളും അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
"അയിരൂർ നടുവില്ലം" കുടുംബയോഗത്തിന്റെ ന്യൂയോർക്ക് ചാപ്റ്റർ കഴിഞ്ഞ 32 വർഷത്തിലധികമായി നടത്തിവരുന്ന കുടുംബ സംഗമ പിക്‌നിക് ഈ വർഷവും പൂർവാധികം ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരികയാണ്. നടുവില്ലം കുടുംബത്തിലും അതിന്റെ ശാഖാ കുടുംബങ്ങളിലും പെട്ട എല്ലാവരും പ്രസ്തുത വാർഷിക പിക്നിക്കിൽ വന്നു സംബന്ധിക്കണമെന്ന് സംഘാടകർ ആഗ്രഹിക്കുന്നു. ആഗസ്ത് 5 ശനിയാഴ്ച രാവിലെ 9 മുതൽ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹെംപ്സ്റ്റഡ് ലെയ്ക്ക് പാർക്കിൽ (Hempstead Lake State Park, Eagle Avenue, West Hempstead, NY 11552) നടത്തപ്പെടുന്ന വാർഷിക പിക്‌നിക് കൂടിവരവിനുള്ള ഒരു അവസരമായി കണക്കാക്കി എല്ലാ നടുവില്ലം കുടുംബാംഗങ്ങളും ശാഖാ കുടുംബാംഗങ്ങളും വന്നു ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു. അയിരൂർ നടുവില്ലം കുടുംബയോഗത്തിലെ മറ്റ് ശാഖാ കുടുംബങ്ങൾ ഇവയാണ്: കക്കുഴിയിൽ, ചെറിയ ചങ്ങായിൽ, ചാരങ്ങനെത്ത്, കല്ലുപുരയിൽ, തേപ്പുകല്ലുങ്കൽ, ഒറ്റപ്പിലാമൂട്ടിൽ, പഴമണ്ണിൽ നിരന്നനിലത്ത്, കോട്ടയിൽ, ഊളകാവിൽ, പൊന്മക്കൽ, മലയിൽ, നള്ളത്ത്, ചാരകുന്നേൽ, പണിക്കർ വീട്.
ഇതിലേതെങ്കിലും കുടുംബങ്ങളിൽ പെട്ടിട്ടുള്ളവർ പിക്‌നിക്കിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മുൻകൂട്ടി ബന്ധപ്പെടുക: (1) C. V . Simonkutty - 516-987-0596 (2) M. Thomas - 917-741-1747 (3) Saju David - 516-581-4365 (4) Anil Mathew - 516-996-6065 (5) Mathew Thomas (Babu) - 917-539-1652.
വാർത്തയും ചിത്രവും: മാത്യുക്കുട്ടി ഈശോ
Content Highlights: Ayirur Natuwillam Family Reunion
Published: 03 Aug 2023, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented