ഒഹായോ: നോര്‍ഫോക്ക സതേണ്‍ ട്രെയിന്‍ ഒഹായോ ബിസിനസ് പാര്‍ക്കിന് സമീപം പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഒഹായോ നിവാസികളോട് വീടുകളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ആവശ്യപ്പെട്ടു.
സ്പ്രിംഗ് ഫീല്‍ഡിലെ പ്രൈം ഒഹായോ ബിസിനസ് പാര്‍ക്കിന് സമീപം ഒഹായോ 41 ല്‍ ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ട്രെയിന്‍ പാളം തെറ്റിയതെന്ന് കൗണ്ടി ക്ലാര്‍ക്ക് എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ഇരുപതോളം ബോഗികളാണ് പാളംതെറ്റിയത്.
ഫിബ്രവരി 3ന് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷമലിനീകരണത്തില്‍ നിന്നും ജനം മോചിതരാകുന്നതിന് മുമ്പ് ഉണ്ടായ മറ്റൊരു അപകടം ജനങ്ങളെ ഭയവിഹ്വലരാക്കിയിരിക്കുകയാണ്.
അപകടത്തില്‍പ്പെട്ട രണ്ടു ട്രെയിനുകളും റെയില്‍വേ കമ്പനിയായ നോര്‍ഫോക്ക സതേണിന്റെതാണെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. തുടരെ തുടരെയുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ കാരണം കണ്ടെത്തുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.
ഫെഡറല്‍ റെയില്‍ റോഡ് അഡ്മിനിസ്‌ട്രേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്തയും ചിത്രവും: പി.പി. ചെറിയാന്‍
Content Highlights: Train Derailed,Ohio,America
Published: 05 Mar 2023, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented