ദോഹ: ഖത്തര്‍ അക്ഷര നഗരി അസോസിയേഷന് ഓഫ് ഖത്തര്‍ (ANAQ) ന്റെ ആദ്യ ഓണാഘോഷവും വയനാട് ഫണ്ട് ശേഖരണവും ഒക്ടോബര്‍ മാസം 18 ന് ന്യൂ സലാറ്റയില് ഉള്ള സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു.
വയനാട് പുനരധിവാസത്തിനായി ANAQ സ്വരൂപിച്ച തുക ഐസിബിഎഫ്പ്രതിനിധികള്ക്ക് ചടങ്ങില്‍ കൈമാറി. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടനാ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു.
കനല് കലാസമിതി അവതരിപ്പിച്ച പഞ്ചാരി മേളം, ടീം ഖത്തര്‍ ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്ന്, പാഷന് ഫീട്സ് അവതരിപ്പിച്ച തിരുവാതിര എന്നിവ കാണികള്‍ക്കു മിഴിവേകി. ആരംഭ കാലം മുതല്‍ സംഘടനക്ക് നല്കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് റോബിന് വര്‍ഗീസിനെ യോഗം മൊമെന്റോ നല്കി ആദരിച്ചു.
സംഘടനയുടെ പ്രസിഡന്റ് വര്‍ഗീസ് വന്നല യോഗത്തിന് അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തില്‍,ഐസിബിഎഫ്, ഐസിസിയുടെ മുന്‍ പ്രസിഡന്റ് പിഎന്‍ ബാബുരാജന്, ഐസിബിഎഫ്സെക്രട്ടറി വര്‍ക്കി ബോബന്, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐസിസിയുടെ അഡൈ്വസറി ബോര്‍ഡ് മെംബര്‍ ജോപ്പച്ചന്‍ തെക്കേക്കുറ്റ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ്, വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിയോ തോമസ് എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Content Highlights: Akshara Nagari association onam celebration
Published: 23 Oct 2024, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented