ഡാലസ്/ഇർവിങ്: ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ 'കിക്കോഫ്' ചടങ്ങ് ഇർവിംഗിൽ നടന്നു.
ഫാ.ബിൻസ് ചേത്തലിൽ നിർവഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. ഇർവിംഗ് സിറ്റി കൗൺസിലർ ലൂയിസ് കനോസ, പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഗ്രാൻഡ് സ്പോൺസർ ബിജു ലോസണ് ആദ്യ റാഫിൾ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡാലസ് സ്ട്രൈക്കേഴ്സ് ടീം കോച്ച് ജിനു കുടിലിൽ ടൂർണമെന്റിനായി ടീമുകൾ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു. ടൂർണമെന്റ് കോർഡിനേറ്റർ ജോസി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടെ ആവേശകരമായ കിക്ക് ഓഫ് ചടങ്ങുകൾ സമാപിച്ചു.
ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ്, ഡാലസിലെ വോളിബോൾ പ്രേമികൾക്ക് പുത്തൻ ആവേശം പകരുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
36-ാമത് ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റ് കമ്മിറ്റി: സുനിൽ വർഗീസ് - ചെയർമാൻ, ഷിബു ഫിലിപ്പ് - ക്ലബ് പ്രസിഡന്റ്, ജോസി തലച്ചെല്ലൂർ - സെക്രട്ടറി,
മനോജ് പാപ്പൻ - ട്രഷറർ, ജിനു കുടിലിൽ - ടീം കോച്ച്, തങ്കച്ചൻ ജോസഫ് - ടീം മാനേജർ എന്നിവരെയും മറ്റു കമ്മിറ്റി അംഗങ്ങൾ:ടോമി തലച്ചെല്ലൂർ, സേവി ഫിലിപ്പ്, ജോസ് തോമസ്, പ്രിൻസ് പെരുംതറ, പ്രസാദ് എബ്രഹാം, നെൽസൺ ജോസഫ്, റോബിൻ ജോസഫ്, സാക്ക് തോമസ്, ബിജി ജോൺ, ഷാജി മാത്യു. എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
വാർത്തയും ഫോട്ടോയും : മാർട്ടിൻ വിലങ്ങോലിൽ
Content Highlights: 36th Jimmy George National Volleyball Tournament Kicks Off in Dallas
Published: 22 Mar 2026, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented