
ദുബായ്: മുൻപില്ലാത്തവിധം ധ്രുവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്ന വർത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങൾക്ക് തുടർച്ച ആവശ്യമാണെന്ന് എം. മുകുന്ദൻ പറഞ്ഞു. ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓർമ ലിറ്ററേച്ചർ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ സാംസ്‌കാരിക പ്രവർത്തകർ പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തിൽ മുഖ്യാതിഥിയായിരുന്ന കരിവള്ളൂർ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാംപ്ടൺ ഇന്റർനാഷണൽ സ്‌കൂൾ വേദിയിൽ നടന്ന സമാപന സമ്മേളനത്തിൽ പി.എൻ. ഗോപീകൃഷ്ണൻ, മ്യൂസ് മേരി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ 'ഓർമബോസ് കുഞ്ചേരി സാഹിത്യപുരസ്‌കാരങ്ങൾ' സമ്മാനിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സംവാദങ്ങൾ എന്നിവയിൽ യു.എ.ഇയിൽ നിന്നുള്ള നിരവധി പ്രവാസി മലയാളി എഴുത്തുകാരും സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞഹമ്മദ്, ഒ.എൽ.എഫ് ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഷിജു ബഷീർ സ്വാഗതവും അംബു സതീഷ് നന്ദിയും പറഞ്ഞു.
Content Highlights: M. Mukundan emphasizes the need for progressive continuity in Kerala politics at the Orma Literature Festival 2026 closing ceremony. Discussions on democracy and cultural discourse.
Published: 16 Feb 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented