കുവൈത്ത് സിറ്റി: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ പ്രവാസി സമൂഹത്തെ അവഗണിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഒഎൻസിപി ദേശീയ കമ്മിറ്റി അറിയിച്ചു.
ഇടത് സർക്കാർ അവസാന ബഡ്ജറ്റിൽ പോലും പ്രവാസി കാര്യങ്ങൾക്ക് 200കോടി രൂപ വകയിരുത്തിയിരുന്നു. നോർക്ക എന്നൊരു വാക്ക് പോലും ബജറ്റിൽ ഉച്ചരിച്ചിട്ടില്ല. പ്രവാസികളുടെ അഭിമാന പദ്ധതിയായ ലോക കേരള സഭയ്ക്ക് യാതൊരു തുകയും വകയിരുത്തിയിട്ടില്ല. നാളിതുവരെ കുടിശിക ഇല്ലാതെ വിതരണം ചെയ്തുവന്നിരുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ ആദ്യമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുപോലും പ്രവാസി ക്ഷേമനിധിക്ക് ഒരു സഹായവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും കാര്യമായ തുക വകയിരുത്തിയിട്ടില്ല. ഗൾഫ് മേഖലയിൽ നിന്ന് ഉൾപ്പടെ നിരവധി പ്രവാസികൾ തൊഴിൽ നഷ്‌ടപ്പെട്ട് തിരിച്ചുവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ അവരെ സഹായിക്കാൻ തയ്യാറാകണം.
പ്രവാസികളോടുള്ള ഈ അവഗണന അത്യന്തം പ്രതിഷേധാർഹമാണ്. ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ പ്രവാസികളും രംഗത്ത് ഇറങ്ങണമെന്ന് എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ട്രഷർ ബിജു സ്റ്റീഫൻ, കുവൈറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ജീവ്സ് എരിഞ്ചേരി,ജനറൽ സെക്രട്ടറി അരുൾരാജ് കെ.വി. എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Published: 21 Jun 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented