
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ.
Read more: കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം: പരിക്ക്, നാശനഷ്ടം, വിമാനസർവീസുകൾ നിർത്തി
എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തി തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും വിമാന കമ്പനി കൂട്ടിച്ചേർത്തു.
ഇൻഡിഗോയും വിമാനസർവീസുകൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്. കുവൈത്തിലേക്കും കുവൈത്തിൽനിന്നുള്ളതുമായ സർവീസുകളാണ് ജൂൺ നാലാം തീയതി വരെ നിർത്തിവെച്ചിട്ടുള്ളത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലായ ടി-1 ന് നേർക്കാണ് മിസൈലും ഡ്രോണും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ വലിയ നാശനഷ്ടമുണ്ടാവുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
Content Highlights: Kuwait International Airport Terminal 1 hit by missile and drone attack., Kuwait Airways has suspended all flight operations indefinitely., IndiGo has suspended flights to and from Kuwait until June 4., Casualties and significant infrastructure damage reported at the airport site.
Published: 03 Jun 2026, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented