ന്യൂഡൽഹി: ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്കുനേരെ ആൾക്കൂട്ട ആക്രമണം. മുളക് പൊടി കണ്ണിലേക്ക് വിതറിയും ഇഷ്ടികകൾ കൊണ്ടെറിഞ്ഞും വടികൾക്കൊണ്ടടിച്ചുമാണ് പോലീസുകാരെ നേരിട്ടത്. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഡൽഹിയിലെ ഭൽസ്വ ഡയറി മേഖലയിലെ മുകുന്ദ്പൂർ ജനതാ വിഹാർ പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥർ പതിവ് പട്രോളിംഗും പരിശോധന നടത്തിവരുന്നതിനിടയിലാണ് സംഭവം. പരിശോധനയ്ക്കിടയിൽ, രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മോട്ടോർസൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയായിരുന്നു സംഭവം, മോട്ടോർസൈക്കിളിന്റെ ഉടമയും കുടുംബാംഗങ്ങളും വാഹനം പിടിച്ചെടുത്തതിൽ പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഉടൻ തന്നെ സംഘം പോലീസുകാരുടെ കണ്ണിൽ മുളകുപൊടിയെറിയുകയും ഇഷ്ടികയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതോടെ സാഹചര്യം വഷളായി.
ദിനേശ്, രാജേഷ് എന്നീ രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയാണ് ആദ്യം ആക്രമിച്ചത്. ഇവരെ സഹായിക്കാൻ സ്ഥലത്തെത്തിയ മറ്റൊരു പൊലീസുകാരനായ ടിനുവിനെയും ആക്രമിച്ചു.
ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ദിനേശിന്റെ തലയ്ക്കാണ് പരിക്ക്. പരിക്കേറ്റ പൊലീസുകാർക്ക് ചികിത്സ നൽകി. നാട്ടുകാരുടെ സഹായത്തോടെ സംഭവസ്ഥലത്തുനിന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് പിടികൂടി. മറ്റ് പ്രതികൾ രക്ഷപ്പെട്ടു, അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും പോലീസ് അറിയിച്ചു.
സുനിൽ എന്ന പങ്കജാണ് മുഖ്യപ്രതിയും ആക്രമണത്തിന് പിന്നിലെ പ്രധാനിയുമെന്നും ഡൽഹി പൊലീസ് പറഞ്ഞു. പങ്കജ് ഈ പ്രദേശത്തെ ഒരു കുറ്റവാളിയാണെന്നും, ഹീനമായ കുറ്റകൃത്യങ്ങളും രണ്ട് എൻഡിപിഎസ് (NDPS) കേസും ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പങ്കാളിയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: Three Delhi Police officers injured in a mob attack in Bhalswa Dairy., Assailants threw chilli powder into officers' eyes and used bricks and sticks., The attack was triggered after police seized a motorcycle for lacking documents., Main accused identified as Sunil alias Pankaj, a local criminal with multiple cases., One minor apprehended, manhunt underway for other fleeing suspects.
Published: 23 Aug 2026, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented