കൊച്ചി. വിവിധ ഭാഷകളിലായി 100 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യപ്രവാസി മലയാളിയായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് മലയാളി ഫെസ്റ്റിവൽ ഫെഡറേഷന്റെ ഗ്രന്ഥരചനക്കുള്ള പ്രഥമ ഗ്ളോബൽ രത്ന അവാർഡ് സമ്മാനിച്ചു

To advertise here,

കൊച്ചി ക്രൗൺ പ്‌ളാസ ഹോട്ടലിൽ നടന്ന പ്രഥമ ഗ്‌ളോബൽ മലയാളി ഫെസ്റ്റിവലിൽ വെച്ച് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ മുഖ്യ രക്ഷാധികാരിയും നയതന്ത്ര വിദഗ്ധനുമായ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസനാണ് പുരസ്‌കാരം സമ്മാനിച്ചത്.

മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സിഇഒ ആൻഡ്രൂ പാപ്പച്ചൻ, മാനേജിംഗ് ഡയറക്ടർ ഡോ.അബ്ദുല്ല മാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു.