ദുബായ്: കുവൈത്തിനും ബഹ്‌റൈനും നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ്. ഇത്തരം ഭീഷണികളെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

To advertise here,

ജിസിസി രാജ്യങ്ങളുടെ സുരക്ഷ പരസ്പരബന്ധിതമാണെന്നും ഒറ്റപ്പെട്ട ആക്രമണങ്ങളെ ഏതെങ്കിലും ഒരു രാജ്യത്തെക്കൊണ്ട് മാത്രം നേരിടാൻ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയാണ് ഗർഗാഷ് ഇക്കാര്യം വ്യക്തമാക്കിയത്.

'നമ്മുടെ സഹോദര രാജ്യങ്ങളായ കുവൈത്തിനും ബഹ്‌റൈനും നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇറാന്റെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ, ജിസിസി രാജ്യങ്ങൾക്കിടയിൽ ശക്തവും ഏകീകൃതവും ഒത്തൊരുമയുള്ളതുമായ നിലപാട് ആവശ്യമാണ്.' അദ്ദേഹം എക്‌സിൽ കുറിച്ചു. 

ജിസിസി രാജ്യങ്ങളുടെ സുരക്ഷയും താത്പര്യങ്ങളും ഒന്നാണെന്നും അവരുടെ ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആക്രമണങ്ങൾ ഒരു രാജ്യത്തിന് മാത്രമുള്ള ഭീഷണിയല്ലെന്നും മുഴുവൻ ഗൾഫ് മേഖലയ്ക്കും എതിരായ വെല്ലുവിളിയാണെന്നും ഗർഗാഷ് മുന്നറിയിപ്പ് നൽകി.