നവി മുംബൈ : ഗംഗാ തരംഗം എന്ന പേരിൽ വയലിൻ പ്രതിഭ ഗംഗാ ശശിധരൻ അവതരിപ്പിച്ച സംഗീതപരിപാടി ശ്രോതാക്കൾക്ക് വേറിട്ട അനുഭവമായി. ഖാർഘർ മലയാളി കൂട്ടായ്മ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഖാർഘർ രാഘവേന്ദ്ര ഹാളിലായിരുന്നു പരിപാടി. കർണാടക സംഗീതവും പഴയകാല സിനിമാഗാനങ്ങളും ഹിന്ദി, തമിഴ് ഗാനങ്ങളും ഗംഗയുടെ വയലിനിലൂടെ ഒഴുകിയപ്പോൾ ശ്രോതാക്കൾ സംഗീതലഹരിയിൽ ആറാടുകയായിരുന്നു. നിറഞ്ഞ സദസ്സിനുമുന്നിൽ രണ്ടുമണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ സിനിമാതാരം അനീഷ് രവി മുഖ്യാതിഥിയായി പങ്കെടുത്തു.

To advertise here,