പുണെ : സമാനതകളില്ലാത്ത കലാകാരനും കലാ സംഘാടകനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തി ലോക കലാ സാഹിത്യ സംഗീതനൃത്ത മേഖലയിൽ കേരളത്തെ അടയാളപ്പെടുത്തിയ മഹദ് വ്യക്തിത്വമായിരു​െന്ന​ന്ന്എഴുത്തുകാരനും അയോക്കി ഫാബ്രിക്കോൺ മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. ഗണേഷ് കുമാർ പറഞ്ഞു. കലകൾക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാത്ത, ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്തരും പ്രഗൽഭരുമായ ഒട്ടേറെ കലാകാരന്മാരെയും കലാകാരികളെയും സൂര്യ ഫെസ്റ്റിവലിലൂടെ കേരളത്തിന് പരിചയപ്പെടുത്തിയ സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പുണെ കേരളീയ സമാജവും സൂര്യ കൾച്ചറൽ ഫൗണ്ടേഷൻ പുണെ ചാപ്‌റ്ററും സംയുക്തമായി സംഘടിപ്പിച്ച സൂര്യകൃഷ്ണമൂർത്തി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ പുണെ കേരളീയ സമാജം പ്രസിഡൻറ്‌ മധു നായർ , കെ.വി. ശങ്കര നാരായണൻ, രവീന്ദ്രൻ പച്ചിരിയൻ, രാമകൃഷ്ണൻ പാലക്കാട്, പി.സി. നമ്പ്യാർ, യു.എൻ. പൊതുവാൾ, മഞ്ജുള നമ്പ്യാർ, വേണു അമ്പലപ്പുഴ, കെ. സുരേഷ് കുമാർ, വിത്സൺ തോമസ് എന്നിവർ സംസാരിച്ചു .സൂര്യ കൃഷ്ണമൂർത്തിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. പുണെയിലെ വിവിധ കലാസാംസ്കാരിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.ഗായകൻ സണ്ണി നായർ തന്റെ ഗുരുസ്ഥാനീയനായ സൂര്യ കൃഷ്ണമൂർത്തിയോടുള്ള ആദരസൂചകമായി ഗുരുവന്ദനഗാനം ആലപിച്ചു. പുണെ കേരളീയ സമാജം സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ നന്ദി രേഖപ്പെടുത്തി.

To advertise here,