നെയ്യാറ്റിൻകര : ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി.

To advertise here,

ക്ഷേത്ര ഗോപുരനടയിലെ സരസ്വതി മണ്ഡപത്തിൽ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.

മേൽശാന്തി കുമാർ മഹേശ്വരം, അഡ്വ. ജയചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 21 വരെ തീയതികളിൽ പ്രത്യേക പൂജകളും ബൊമ്മക്കൊലു ദർശനവും ഉണ്ടാകും. ഇതിനു പുറമെ നവരാത്രി സംഗീതോത്സവവും നടക്കും. എല്ലാ ദിവസവും വൈകീട്ട് ശാസ്ത്രീയനൃത്തം, ഭജന, വാദ്യസംഗീതം, ശാസ്ത്രീയ സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

 

18-ന് പൂജവെയ്പ്‌ നടക്കും. 21-ന് രാവിലെ വിദ്യാരംഭം നടക്കും. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നേതൃത്വം നൽകും. വിദ്യാരംഭത്തിനായി പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് മേൽശാന്തി കുമാർ മഹേശ്വരം അറിയിച്ചു.