കുവൈറ്റ് സിറ്റി: പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ - അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ 'നോര്‍ക്ക കെയര്‍' പദ്ധതിയില്‍ ചേരുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഫിറ കുവൈറ്റ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

To advertise here,

കേരളസര്‍ക്കാരിന്റെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോര്‍ക്ക ഐ ഡി കാര്‍ഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോര്‍ക്ക ഐഡി കാര്‍ഡ് ഉള്ള, ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുവാന്‍ താല്‍പര്യപ്പെടുന്ന പ്രാഥമിക അപേക്ഷകര്‍ നോര്‍ക്ക ഐഡി കാര്‍ഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയില്‍ ചേര്‍ക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാര്‍/ പാസ്‌പോര്ട്ട് / ജനനസര്‍ട്ടിഫിക്കറ്റ് / മറ്റു അനുവദനീയമായ രേഖകളില്‍ ഏതെങ്കിലുമൊന്ന്)രേഖകള്‍ നേരിട്ടോ/ഇമെയില്‍ വഴിയോ കൈമാറാവുന്നതാണ്

നോര്‍ക്ക റൂട്‌സിന്റെ നോര്‍ക്ക ഐഡി കാര്‍ഡിന് ഇതുവരെ അപേക്ഷിക്കാത്തവര്‍, ഐഡി കാര്‍ഡ് മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവര്‍ എന്നിവര്‍ക്കും ഹെല്‍പ്പ് ഡെസ്‌കുമായി എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് ഐഡി കാര്‍ഡ് സാധുവാക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +965 60671045,+91 6282713637,+965 41105354 വാട്ട്‌സ് ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫിറ ഭാരവാഹികള്‍ അറിയിച്ചു.