കുവൈത്ത് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻസിപി- എസ്പി) യുടെ വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെ എംപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈത്ത് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്" സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടി എൻസിപി - എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ (കർണ്ണാടകം) ആശംസ നേർന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ പിൻ്റോ , സണ്ണി കെ അല്ലീസ് രാജേഷ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു. ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ നന്ദി പറഞ്ഞു.
Content Highlights: Overseas NCP Kuwait Committee organized Supriya Sule`s birthday Celebration
Published: 06 Jul 2025, 10:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented