കുവൈത്ത് സിറ്റി: 18 വയസ്സ് തികഞ്ഞ പുരുഷൻമാർക്ക് കുവൈത്ത് സൈനിക സേവനം നിർബന്ധമാക്കി. 2012 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ഇത് ബാധകമാകും. 2015 ലെ സൈനിക സേവന നിയമത്തിലെ ഭേദഗതിയിലൂടെയാണ് 18 തികഞ്ഞ പുരുഷന്മാർക്കുള്ള സൈനിക സേവനം കുവൈത്ത് സാർവത്രികമാക്കുന്നത്.
കുവൈത്തി പൗരന്മാർ 18 തികഞ്ഞ് 2 മുതൽ 6 വരെ മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. ഒറ്റ മകൻ മാത്രമുള്ളവർക്ക് ഇളവ് ലഭിക്കും. ശമ്പളം, അലവൻസ്, ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ഒപ്പം ഇത് തൊഴിൽ കാലയളവായും കണക്കാക്കും. 2012 ജനുവരി ഒന്നിന് ശേഷം ജനിച്ചവരാണ് പരിധിയിൽ വരിക.
കുവൈത്ത് സായുധ സേന, കുവൈത്ത് ആഭ്യന്തര മന്ത്രാലയം, കുവൈത്ത് നാഷണൽ ഗാർഡ്, കുവൈത്ത് ഫയർ ഫോഴ്‌സ് എന്നീ നാല് സേനകളിലായിരിക്കും നിയമനം. സേനകളുടെ ആവശ്യകതയും പൗരന്മാരുടെ ദേശീയ താത്പര്യവും കടമകളും പരിഗണിച്ചാണ് തീരുമാനമെന്നാണ് അറിയിപ്പ്.
Published: 24 Feb 2026, 12:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented