മോസ്കോ: ഹെലികോപ്റ്ററിൽ ഘടിപ്പിച്ചുപയോഗിക്കാൻ രൂപകല്പന ചെയ്ത റോട്ടറി മെഷീൻ ഗൺ, റഷ്യൻ സൈനികർ നിലത്തുറപ്പിച്ചുവെച്ച് പരീക്ഷണാർഥം വെടിയുതിർക്കുന്നതിനിടെ അപകടം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സോവിയറ്റ് കാലഘട്ടത്തിലെ Mi-24 അറ്റാക്ക് ഹെലികോപ്റ്ററുകളുടെ മുൻഭാഗത്ത് ഘടിപ്പിക്കാൻ നിർമിച്ച 'YakB-12.7' എന്ന നാല് ബാരലുകളുള്ള തോക്കാണ് ദൃശ്യങ്ങളിലുള്ളത്.
ഹെലികോപ്റ്ററിന് പകരം നിലത്ത് പ്രത്യേകമായി നിർമിച്ച സ്റ്റാൻഡിലാണ് തോക്ക് ഘടിപ്പിച്ചിരുന്നത്. തോക്കിന്റെ ട്രിഗർ അമർത്തിയ നിമിഷം തന്നെ മെഷീൻ ഗൺ അതിന്റെ സ്റ്റാൻഡിൽനിന്ന് ഇളകിപ്പോവുകയും, അനിയന്ത്രിതമായി കറങ്ങുകയുമായിരുന്നു.. ഇതോടെ സൈനികർ ജീവരക്ഷാർഥം ഓടി. തോക്കിന് തൊട്ടുമുന്നിൽ നിന്നിരുന്ന ഒരു സൈനികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ ദൃശ്യങ്ങൾ എവിടെവെച്ചാണ് ചിത്രീകരിച്ചതെന്നോ, സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. ഡ്രോണുകളെ പ്രതിരോധിക്കാൻ നിയോഗിക്കപ്പെട്ട റഷ്യൻ മൊബൈൽ ഫയർ ഗ്രൂപ്പിന്റെ പരിശീലനത്തിനിടെയാണ് ഈ അപകടം സംഭവിച്ചതെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlights: Viral footage shows a Russian soldier losing control of a YakB-12.7 rotary gun., The weapon was improperly adapted from a Mi-24 helicopter for ground use.
Published: 13 Jul 2026, 05:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented