
ഏറ്റവുമധികം വിദേശികള്‍ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളിലായിരിക്കും യു.എ.ഇ.യുടെ സ്ഥാനം. വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക, മത ചുറ്റുപാടുകളില്‍നിന്നുള്ളവര്‍ക്ക് അവരവരുടെ വിശ്വാസസംഹിതകള്‍ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സാധാരണജീവിതം നയിക്കാമെന്നതാണ് ഈ രാജ്യം മുന്നോട്ടുവെക്കുന്ന നയം. അതുകൊണ്ടുതന്നെ തൊഴില്‍തേടി യൂറോപ്യന്‍രാജ്യങ്ങളിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണംപോലെതന്നെ ഭീമമാണ് യു.എ.ഇ.യിലേക്ക് എത്തുന്നവരുടെയും. അവര്‍ക്ക് മെച്ചപ്പെട്ട താമസസംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് യു.എ.ഇ. മരുഭൂമിയിലേക്ക് വികസനം വ്യാപിപ്പിക്കുകയാണ്.
വളരെ സങ്കീര്‍ണമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നയിടമാണ് യു.എ.ഇ.യിലെ മരുഭൂപ്രദേശങ്ങള്‍. കുന്നുകള്‍നിറഞ്ഞ ഭൂപ്രദേശവും തീരപ്രദേശവും ഉള്‍പ്പെടുന്ന 20 ശതമാനംസ്ഥലം മാറ്റിനിര്‍ത്തിയാല്‍ ബാക്കി 80 ശതമാനം ഭാഗവും മരുഭൂമിതന്നെ. അതുകൊണ്ടുതന്നെ മരുഭൂമിയിലെ സുസ്ഥിരജീവിതത്തിന് വഴിതെളിയിക്കുന്ന പദ്ധതികളാണ് യു.എ.ഇ.യുടെ പക്കലുള്ളത്. ഏറ്റവും മികച്ചതെന്തും ആദ്യമേ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ. സമഗ്രമായ അടിസ്ഥാനസൗകര്യ വികസനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. പൊതുസമൂഹത്തിന്റെ സ്വസ്ഥവും സുഖകരവുമായ നിലനില്‍പ്പ് ഉറപ്പാക്കുന്ന എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് '15 മിനിറ്റ് സിറ്റി' എന്ന ആശയത്തിലാണ് ഇത് ഒരുക്കുക. പതിനഞ്ച് മിനിറ്റിനകം എല്ലാ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഒരു നഗരമാതൃകയാണിത്. വിവിധ ഗതാഗതമാര്‍ഗങ്ങള്‍, സ്‌കൂള്‍, ആശുപത്രി, പാര്‍ക്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും നടക്കാവുന്ന ദൂരത്തില്‍ ലഭ്യമാകും '15 മിനിറ്റ് സിറ്റി'യില്‍.
2021 ഒക്ടോബര്‍മുതല്‍ 2022 മാര്‍ച്ച് വരെ ദുബായില്‍ നടന്ന എക്‌സ്‌പോ 2020 ലോകമേളയുടെ പ്രദേശത്താണ് '15 മിനിറ്റ് സിറ്റി' നിര്‍മിക്കുന്നത്. എക്‌സ്‌പോ സിറ്റി എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് സന്ദര്‍ശകര്‍ക്കായി നിലവില്‍ ഒട്ടേറെ പരിപാടികളും കായികമത്സരങ്ങളും നടന്നുവരുന്നുണ്ട്. 2026 ആദ്യപാദത്തില്‍ '15 മിനിറ്റ് സിറ്റി' തുറക്കാനാണ് പദ്ധതി. എക്‌സ്‌പോ സിറ്റിയിലെ സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍, അല്‍ വാസല്‍ പ്ലാസ എന്നിവയെല്ലാം താമസകെട്ടിടങ്ങളില്‍നിന്ന് കാണാനാവും. നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, പൂന്തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ടാകും. പ്രദേശം കൂടുതല്‍ പച്ചപ്പ് നിറഞ്ഞതായിരിക്കും.
മെച്ചപ്പെട്ട തൊഴില്‍, ചികിത്സ, അടിസ്ഥാനസൗകര്യം, സാമൂഹികാവസ്ഥ, വിദ്യാഭ്യാസം എന്നിവയെല്ലാമാണ് യു.എ.ഇ.യിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നത്. അടുത്ത പതിനഞ്ചുവര്‍ഷത്തിനുള്ളില്‍ ദുബായിയിലെ മാത്രം ജനസംഖ്യ നിലവിലേതിന്റെ ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. അബുദാബിയും ഷാര്‍ജയും റാസല്‍ഖൈമയും സമാനമായ രീതിയിലുള്ള കണക്കുകള്‍ തന്നെയാണ് പുറത്തുവിടുന്നത്.
നിലവിലെ താമസകേന്ദ്രങ്ങള്‍ നവീകരിക്കുന്നതോടൊപ്പംതന്നെ പുതിയ നഗരവികസന പദ്ധതികള്‍ ത്വരഗതിയിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. നിലവില്‍ യു.എ.ഇ. ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഏറ്റവും നവീനമായ താമസ കേന്ദ്രങ്ങളാണ് മരുഭൂമിയിലേക്ക് വ്യാപിപ്പിക്കുക. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് അബുദാബി-ദുബായ് നിരത്തിന്റെ വശങ്ങള്‍ പൂര്‍ണമായും മരുഭൂപ്രദേശങ്ങള്‍ മാത്രമായിരുന്നു. വിരലിലെണ്ണാവുന്ന ഭക്ഷണശാലകളും പെട്രോള്‍പമ്പുകളുമൊഴിച്ചാല്‍ ഏറെക്കുറെ വിജനമായ പാതയോരങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള വാണിജ്യസംവിധാനങ്ങളും പ്രധാനമായും അബുദാബി-ദുബായ് നിരത്തിലെ വിജനതയില്ലാതാക്കിയെന്നുതന്നെ പറയാം. കുറഞ്ഞസമയംകൊണ്ടുതന്നെ മരുഭൂമികളെ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങളാക്കിമാറ്റുന്നതില്‍ ഇവിടത്തെ സര്‍ക്കാര്‍വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. കാലാവസ്ഥാമാറ്റംമൂലമുള്ള വെല്ലുവിളികളെ കൃത്യതയോടെ നിയന്ത്രിക്കാന്‍ തക്കവണ്ണം അടിസ്ഥാനസൗകര്യ വികസനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നിര്‍മാണമേഖലയില്‍നിന്നുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന കണ്‍സ്ട്രക്ഷന്‍, ഡിസൈന്‍ ടെക്‌നോളജി സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിഷയമായത്. സുസ്ഥിരവും നവീനവുമായ വികസനമാതൃക വലിയമാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഐ.എ.ഇ. പാരീസ് സര്‍ബോണ്‍ യൂണിവേഴ്‌സിറ്റി സയന്റിഫിക് ഡയറക്ടര്‍ പ്രൊ. കാര്‍ലോസ് മൊറീനോ അഭിപ്രായപ്പെടുന്നു. കേവലം കെട്ടിടനിര്‍മാണമല്ല, കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കാനുള്ള വാസകേന്ദ്രങ്ങള്‍ ഉറപ്പാക്കലാണ് പദ്ധതി. 2000-ത്തില്‍ പത്തുലക്ഷം മാത്രമായിരുന്ന ദുബായ് ജനസംഖ്യ 2024-ല്‍ 30 ലക്ഷത്തിലേറെയെന്ന നിലയിലേക്ക് ഉയര്‍ന്നു. അല്‍ ഐന്‍ റോഡ്, ദുബായ് സൗത്ത്, അബുദാബി അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകംതന്നെ തുടക്കമായി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്ത ആശയക്കാരായ ഡിവലപ്പര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യവികസനത്തിന് വൈവിധ്യമേകുമെന്നും ഉറപ്പാണ്.
Content Highlights: gulf feature column
Published: 07 Dec 2024, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented