ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രധാനവേഷം അവതരിപ്പിക്കുന്ന കന്നഡ സിനിമ എത്തുന്നു.

To advertise here,

ആർ.എ. ഫിലിം ഫാക്ടറിയുടെ ബാനറിൽ രാജേഷ് ഗൗഡ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

ലോക റെക്കോഡ് ലക്ഷ്യമിട്ട് തിരക്കഥാരചന, ചിത്രീകരണം, ചിത്രസംയോജനം അടക്കം 48 മണിക്കൂറിൽ സിനിമ പൂർത്തിയാക്കാനാണ് പദ്ധതി.

ഏറ്റവുംവേഗത്തിൽ പൂർത്തിയാക്കിയ സിനിമ എന്ന റെക്കോഡ് സ്വന്തമാക്കാനാണ് ശ്രമം. അടുത്തമാസം ചിത്രീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചിട്ടുണ്ട്. മുൻമന്ത്രി എച്ച്.എം. രേവണ്ണ ഈ സിനിമയിൽ അഭിനയിക്കാൻ ധാരണയായിട്ടുണ്ട്.

നായകനായി ആദ്യമാണെങ്കിലും സിനിമാ അഭിനയം സിദ്ധരാമയ്യക്ക്‌ പുതിയകാര്യമല്ല. മുൻപ്‌ കവിതാ ലങ്കേഷ് സംവിധാനംചെയ്ത കുട്ടികളുടെ ചിത്രമായ സമ്മർഹോളിഡേയ്‌സിൽ അതിഥിവേഷത്തിൽ സിദ്ധരാമയ്യ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ പഠനകാലത്ത് നാടകങ്ങളിലും വേഷമിട്ട പരിചയമുണ്ട്.