ബെംഗളൂരു : വൈകാരിക പ്രയാസങ്ങളും വ്യക്തിപരമായ വെല്ലുവിളികളും പ്രതിസന്ധി ഘട്ടങ്ങളും നേരിടുന്നവർക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന് ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ തുടക്കം കുറിച്ചു.

To advertise here,

‘ബെളകു’ എന്ന പേരിലാണ് മാനസികാരോഗ്യ-പ്രതിസന്ധി പരിഹാര സഹായ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ക്രൈസ്റ്റ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്രൈസ്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ റവ. ഫാ. തോമസ് ചക്രമാക്കിൽ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. പി.വി. ഡേവിസ് അധ്യക്ഷത വഹിച്ചു.

പ്രശ്‌നങ്ങൾ തുടക്കത്തിൽത്തന്നെ തുറന്നുപറഞ്ഞ് സഹായം തേടാൻ പൊതുജനങ്ങൾക്ക് 8884472508 (രാവിലെ ഒൻപതുമുതൽ വൈകീട്ട് നാലുവരെ), 9916710071(എല്ലാ സമയവും) ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.