ബെംഗളൂരു : ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നൽകുന്ന ആഘോഷമാണ് ഓണമെന്ന് വി.എസ്. ജോയി എം.എൽ.എ. അഭിപ്രായപ്പെട്ടു.

To advertise here,

ബാംഗ്ലൂർ കേരള സമാജം കെ.ആർ. പുരം സോൺ സംഘടിപ്പിച്ച ഓണാഘോഷം ‘പൊന്നോണ സംഗമം 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോൺ ചെയർമാൻ കെ.എസ്. ഷിബു അധ്യക്ഷത വഹിച്ചു. ബൈരതി ബസവരാജ് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.

മുൻ എം.എൽ.എ. ഐവാൻ നിഗ്ലി, കസ്റ്റംസ് കമ്മിഷണർ ഗോപകുമാർ, എൻ.സി. അജിത്, വിനോദ് ജോസഫ്, ഡോ.എൻ.സി. സാംബശിവ, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, സെക്രട്ടറി പി.വി.എൻ. ബാലകൃഷ്ണൻ, ട്രഷറർ സയ്യിദ് മസ്താൻ, സോൺ കൺവീനർ പി. ബിനു, ആഘോഷ കമ്മറ്റി കൺവീനർ കെ.പി. രജിത് കുമാർ, സോൺ വൈസ് ചെയർമാൻ ടെജി ജോസഫ്, വനിതാ വിഭാഗം ചെയർപേഴ്സൺ ഐഷ ഹനീഫ്, യൂത്ത് വിങ് കൺവീനർ ഗൗരി അനിൽ, ബാലവിഭാഗം ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി എന്നിവർ സംബന്ധിച്ചു.