മൈസൂരു : ബൈക്കിന്റെ പിറകിൽ പ്രത്യേകം ഘടിപ്പിച്ച ലോഹ ബാസ്കറ്റിൽ അഞ്ച് കുട്ടികളെ ഇരുത്തി യുവാവിന്റെ അപകടയാത്ര. മൈസൂരു-നഞ്ചൻകോട് റോഡിലെ ഊട്ടി റൂട്ടിൽ ഞായറാഴ്ച രാത്രി നടന്ന യാത്രയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യാതൊരു സുരക്ഷാമാർഗവുമില്ലാതെ കുട്ടികളെയുംകൊണ്ട് നടത്തിയ യാത്രയിൽ യുവാവി​ന്റെപേരിൽ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

To advertise here,

ബാസ്കറ്റിനുള്ളിൽ കുട്ടികളെ ഇരുത്തിപ്പോകുന്ന ബൈക്കിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമാണ്. ബാസ്‌കറ്റിൽ നാലും യുവാവിന്റെ മടിയിൽ മറ്റൊരു കുട്ടിയെയും ഇരുത്തിയാണ് യാത്ര. ‘സനാതൻ കന്നഡ’ എന്ന എക്‌സ് അക്കൗണ്ടിലാണ് ദൃശ്യങ്ങൾ ആദ്യം പ്രചരിച്ചത്. തിരക്കേറിയ റൂട്ടിലായിരുന്നു അപകട യാത്ര.