മനാമ:വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന്റെ ഓണാഘോഷമായ 'ഒരുമയോടെ ഒരോണം സീസൺ 2' കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ നടന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം തെളിയിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ട്രിവാൻഡ്രം ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വിനീഷ് ശിവദാസൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പരിപാടിയുടെ കൺവീനറുമായ സെൻ ചന്ദ്രബാബു ആശംസകൾ നേർന്നു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ബോർഡ് അംഗം മിഥുൻ മോഹൻ, ഇ.വി. രാജീവൻ എന്നിവരും ആശംസകൾ അർപ്പിച്ചു. ഓണസദ്യയിൽ അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടെ ആഘോഷവേദിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി. ആശംസകൾ അർപ്പിച്ചു.
ഉച്ചയ്ക്കുശേഷം വോയ്സ് ഓഫ് ട്രിവാൻഡ്രം അംഗങ്ങളുടെയും കുട്ടികളുടെയും ബഹ്റൈനിലെ വിവിധ കലാസംഘങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി. ട്രാൻസ് ഡാൻസ് അക്കാദമി, ടീം ഫീനിക്സ്, ശ്രീനേഷ് ശ്രീനിവാസൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീമുകൾ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. വോയ്സ് ഓഫ് ട്രിവാൻഡ്രം എന്റർടെയ്ൻമെന്റ് സെക്രട്ടറി അംജിത് മോഹന്റെ നേതൃത്വത്തിലുള്ള 'വി.ഒ.ടി നാദം' ഗ്രൂപ്പിന്റെ സംഗീതവിരുന്നും ആഘോഷത്തിന്റെ ഭാഗമായി.
'വി.ഒ.ടി ആട്ടം 1.0' ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 100 യുഎസ് ഡോളറും,റണ്ണർ അപ്പിന് 50 യുഎസ് ഡോളറുമായിരുന്നു സമ്മാനം. കാറ്റഗറി ഒന്നിൽ നെതിക പ്രസൂൺ ഒന്നാം സ്ഥാനവും, ആരാധ്യ ജിജേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ,കാറ്റഗറി രണ്ടിൽ സഹസ്ര സായി സുജ ആനന്ദ് ഒന്നാം സ്ഥാനവും, നക്ഷത്ര സുബിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ മുൻ രക്ഷാധികാരിയായിരുന്ന അന്തരിച്ച ഡോ. പി.വി. ചെറിയാന്റെ സ്മരണാർഥം ഏർപ്പെടുത്തിയ 'ഡോ. പി.വി. ചെറിയാൻ മെമ്മോറിയൽ സ്കോളേഴ്സ് അവാർഡും', 'എവർ റോളിങ് ട്രോഫിയും' ചടങ്ങിൽ വിതരണം ചെയ്തു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടിയ നൂറ ഹംസ വിദ്യാഭ്യാസ മികവിനുള്ള എവർ റോളിങ് ട്രോഫി കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ബോർഡ് അംഗം,മിഥുൻ മോഹനായിരുന്നു അവാർഡ് വിതരണത്തിന്റെ 'എഡ്യൂക്കേഷൻ ആൻഡ് എക്സലൻസ് ഗോൾഡ് പാർട്ണർ'.
മണിലാൽ കെ., മൂർത്തി എസ്. ദാസ്, ശരൺ മോഹൻ,നിമ്മി എസ്.വി., പ്രിയങ്ക മണികണ്ഠൻ,സന്ധ്യ സതീഷ് കുമാർ, ജയചന്ദ്രൻ പി.കെ.,പ്രദീപ് മാധവൻ, മനോജ് വർക്കല, ഷിബു നളിനം, സുധിൻ സുധികുമാർ, രതിൻ തിലക്, ഷാജി മൂതല, മുരളി, സുനിൽ സുശീലൻ, പ്രസാദ്, ഷിബു ക്രിയേറ്റീവ്, പ്രകാശ്, മണികണ്ഠൻ, സന്തോഷ് കുമാർ, മിനി സന്തോഷ്, ഷീബ ഹബീബ് എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് വോയ്സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികൾക്കും അംഗങ്ങൾക്കും മെമന്റോകളും വിതരണം ചെയ്തു. ആനന്ദ് വേണുഗോപാൽ നായർ, സിരാജ് മണമ്പൂർ, ശിഖ സതീഷ് കുമാർ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
Published: 30 Oct 2026, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented