മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി തൊഴിലാളികളോടൊപ്പം മെയ്ദിനം ആഘോഷിച്ചു. മനാമ എ.സി.എം.ഇ ക്യാമ്പിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തകനായ കെടി സലിം മെയ്ദിന സന്ദേശം നൽകി. ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന്റെ 'അഭയം' പദ്ധതിയുടെ ഭാഗമായി ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണവിതരണവും നടത്തി. വോയ്സ് ഓഫ് ആലപ്പി സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവരും പങ്കെടുത്തു. പ്രോഗ്രാമുമായി സഹകരിച്ച എല്ലാവർക്കും ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമുവൽ നന്ദി അറിയിച്ചു.
Content Highlights: Voice of Alleppey celebrated May Day
Published: 02 May 2024, 11:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented