മനാമ: ബഹ്‌റൈനിലെ പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്‌കാരത്തിന് ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനായ വേണു വടകരയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനരംഗങ്ങളിൽ അദ്ദേഹം നൽകി വരുന്ന സേവനങ്ങൾ മാനിച്ചും, പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളിൽ നടത്തിവരുന്ന സജീവ ഇടപ്പെടലുകൾ കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകുന്നത്. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്. വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി ഉണ്ണികൃഷ്ണൻ, മനോജ് വടകര, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്‌കാരം നൽകിയത്.

To advertise here,

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്‌കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് പ്രോഡിജി അവാർഡ് രശ്മി എസ് നായർ, മികച്ച കൗൺസിലർക്കുള്ള അവാർഡ് ബിജു തോമസ്, മികച്ച ഫാക്വൽറ്റി പുരസ്‌കാരം റോസ് ലാസർ, മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് രഞ്ജിത്ത് ജോൺ, മികച്ച കോർഡിനേറ്റർക്കുള്ള പുരസ്‌കാരം ജിഷ അനു വില്യം എന്നിവർക്കുമാണ് സമ്മാനിക്കുക.

2026 ഒക്ടോബർ 2ന് സൽമാനിയയിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം ഓണാഘോഷപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ബിനു ബിജു പ്രസിഡണ്ടും, ബിജു കെ പി ജനറൽ സെക്രട്ടറിയുമായുള്ള 32 അംഗം നിർവാഹക സമിതിയാണ് നോർക്ക അംഗീകൃതമായ പ്രവാസി ഗൈഡൻസ് ഫോറത്തിനെ നയിക്കുന്നത്.