മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026'ന് കൂടുതൽ മിഴിവേകി കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച ബഹ്റൈനിലെത്തും.

To advertise here,

മന്ത്രിയുടെ ബഹ്റൈൻ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് നടക്കുന്ന മലയാളം മിഷൻ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ വനിത വേദി അവതരിപ്പിക്കുന്ന 'അരുദ്ര' മെഗാ തിരുവാതിരയിലും മന്ത്രി പി. സി. വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രവാസി മലയാളികളുടെ സാംസ്‌കാരിക പൈതൃകവും കേരളത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യവും ഒരുമിപ്പിക്കുന്ന ഈ രണ്ട് പ്രധാന പരിപാടികളിലേക്കും ബഹ്റൈനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കമ്മിറ്റി ചെയർമാൻ ഹരീ കൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.