മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ് ബഹ്‌റൈൻ) സംഘടിപ്പിച്ച 'സമർപ്പണം 2026' ചടങ്ങിൽ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർക്ക് മന്നം അവാർഡ് നൽകി ആദരിച്ചു. മന്നം അവാർഡിനോടൊപ്പം സമർപ്പൺ അവാർഡുകൾ നേടിയ സാറ ബുഹിജി (മൈത്രി), ബാബുരാജ് (കർമ്മയോഗി), സാബു ഫ്രാൻസിസ് (സാമൂഹിക സേവനം), മുഹമ്മദ് ബാസിൽ (കായികം), അമ്പിളിക്കുട്ടൻ മാസ്റ്റർ (സംഗീതം), അനിൽ കുമാർ മുതുകുളം (അംഗങ്ങൾക്കുള്ള മാന്യത പുരസ്‌കാരം) എന്നിവരെ ആദരിക്കാൻ പ്രമുഖ വ്യക്തികളും നയതന്ത്രജ്ഞരും സാമൂഹിക നേതാക്കളും ചടങ്ങിൽ ഒന്നിച്ചുകൂടി. മുഖ്യാതിഥികൾ ആയ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര, കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. മന്നം കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കാൻ രാജു നാരായണ സ്വാമി ആഹ്വാനം ചെയ്തു. മന്നം അവാർഡ് ജേതാവായ പമ്പവാസൻ നായരെ അനുമോദിച്ചു കൊണ്ട് മന്നത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് സമൂഹത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളെ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കാൻ കഴിയാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു.

To advertise here,

ദക്ഷിണേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്നുള്ള സാധാരണ തുടക്കത്തിൽനിന്ന് ബഹ്‌റൈനിലും സൗദി അറേബ്യയിലും മുൻനിര ഓട്ടോമേറ്റഡ് സ്വിച്ച് ഗിയർ നിർമ്മാണസ്ഥാപനങ്ങൾ കെട്ടിപ്പടുത്ത തന്റെ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കവെ, പമ്പാവാസൻ നായർ തന്റെ ജീവിത തത്ത്വശാസ്ത്രം പങ്കുവെച്ചു.

കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജനറൽ കൺവീനർ ആദർശ് മാധവൻകുട്ടി, ജൂറി ചെയർമാൻ അജയ് കൃഷ്ണൻ, മറ്റ് ജൂറി അംഗങ്ങൾ എന്നിവർക്ക് നന്ദി രേഖപ്പെടുത്തി. കൂടാതെ വിവിധ മേഖലകളിൽ അവാർഡിന് അർഹരായ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.