മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പഠന യാത്രയായ 'ശാസ്ത്രയാന്‍' സംഘം ബഹ്‌റൈനില്‍ തിരിച്ചെത്തി. ഏപ്രില്‍ 17 മുതല്‍ 22 വരെയായിരുന്നു ശാസ്ത്രയാന്‍ സംഘടിപ്പിച്ചത്. 2023-ലെ ശാസ്ത്രപ്രതിഭാ പരീക്ഷയില്‍ ശാസ്ത്ര പ്രതിഭകളായി വിജയിച്ച 18 വിദ്യാര്‍ത്ഥികളും 10 രക്ഷിതാക്കളും നാല് എസ്.ഐ.എഫ്. വളണ്ടിയര്‍മാരും അടങ്ങിയതായിരുന്നു ശാസ്ത്രയാന്‍ സംഘം.
ബെംഗളൂരുവിലെ പ്രസിദ്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആര്‍.ഒ, സി.എസ്.ഐ.ആര്‍, നാഷണല്‍ എയറോസ്പേസ് ലബോറട്ടറി, യു.ആര്‍.എസ്.സി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നെഹ്റു പ്ലാനിറ്റോറിയം എന്നീ സ്ഥാപനങ്ങളാണ് ശാസ്ത്രയാന്‍ സംഘം സന്ദര്‍ശിച്ചത്. ഈ സ്ഥാപനങ്ങളിലെ പ്രവര്‍ത്തന പദ്ധതികളും പരീക്ഷണങ്ങളും നേരിട്ട് കാണാനും അവിടത്തെ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനും ശാസ്ത്രയാന്‍ സംഘത്തിനു സാധിച്ചു.
പ്രധാനമന്ത്രിയുടെ സൈബര്‍ സെക്യൂരിറ്റി ഉപദേശകനായ ഡോ. ഉദയശങ്കര്‍ പൗരാണിക്, സൂപ്പര്‍സോണിക് എയ്റോസ്പേസ് മേധാവി ഡോ. ജഗദീഷ്, സയന്‍സ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രേണുകാ പ്രസാദ്, ഭാരത സര്‍ക്കാര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിലെ കെമിസ്ട്രി വിഭാഗം മേധാവി ഡോ. നിരഞ്ജന പ്രഭു എന്നീ ശാസ്ത്രജ്ഞരുമായാണ് കുട്ടികള്‍ ആശയവിനിമയം നടത്തിയത്.
ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ സന്ദര്‍ശനവും ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയും ശാസ്ത്രപ്രതിഭകള്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്നും ഈ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും സംശയനിവാരണം നടത്താനുമുള്ള അവസരം ഒരുക്കുമെന്ന് സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം പ്രതിനിധികള്‍ അറിയിച്ചു.
സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം വൈസ് പ്രസിഡന്റ് രജീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മരാജ് എന്നിവര്‍ ശാസ്ത്രയാന്‍ സംഘത്തിനു നേതൃത്വം നല്‍കി. എസ്.ഐ.എഫ്. ബഹ്‌റൈന്‍ പ്രതിനിധികളായ ചന്ദ്രശേഖരന്‍, ദിവ്യ രമേഷ്, ദീപ്തി രജീഷ്, ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ശ്യാമള എന്നിവരും ശാസ്ത്രയാന്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: 'Sastrayaan 2024' study tour team arrived back
Published: 06 May 2024, 11:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented