
മനാമ : ബഹ്‌റൈന്‍ സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈനിലെ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസ്സില്‍ സംഘടിപ്പിച്ച സയന്‍സ് പ്രോജക്ട് അവതരണ മത്സരം സമാപിച്ചു. ബഹ്‌റൈനിലെ ഏഴ് സ്‌കൂളുകളില്‍നിന്നായി ജൂനിയര്‍,സീനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി 22 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
ബഹ്‌റൈനിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ സയന്‍സ് വിഭാഗം പ്രൊഫസര്‍മാരാണ് വിധികര്‍ത്താക്കളായി എത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, ന്യു മില്ലേനിയം സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ ന്യൂ മില്ലേനിയം സ്‌കൂള്‍, ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എസ്. ഐ. എഫ് ബഹ്‌റൈന്‍ ഉപദേശകസമിതി ചെയര്‍മാന്‍ രവി വാര്യര്‍ ഫലപ്രഖ്യാപനം നടത്തി.
ഫലപ്രഖ്യാപന ചടങ്ങില്‍ എസ്.ഐ.എഫ് ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് റഹീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മരാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാം കുട്ടി നന്ദി പറഞ്ഞു. കോര്‍ഡിനേറ്റര്‍ പ്രവീണ്‍.ബി പരീക്ഷ പരീക്ഷാനടത്തിപ്പിന് നേതൃത്വം നല്‍കി
Content Highlights: 22 teams from 7 schools competed in Bahrain`s Science International ForumBahrain Science Internation
Published: 30 Nov 2024, 11:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented