മനാമ : സാംസ ബഹ്റിന്റെ ഇ വർഷത്തെ ഓണാഘോഷം'ശ്രാവണപുലരി 2026'നബി സാലയിൽ ആൽഫനാർ പൂളിൽ നടന്നു, പരിപാടിയിൽ 200-നു മുകളിൽ അംഗങ്ങളും അതിഥികളും പങ്കെടുത്തു. രാവിലെ അത്തപൂക്കളം ഇട്ടു തുടങ്ങിയ പരിപാടിയിൽ എന്റർടൈൻമെന്റ് സെക്രട്ടറി അപർണയുടെ നേതൃത്വത്തിൽ ലേഡീസ് വിങ്ങിന്റെയും കിഡ്‌സ് വിങ്ങിന്റെയും മറ്റു അംഗങ്ങളുടെയും വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. തുടർന്നു നടന്ന സാംസ്‌കാരിക ചടങ്ങിൽ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറയുകയും പ്രസിഡന്റ് റിയാസ് കല്ലമ്പലം അധ്യക്ഷത വഹിച്ചു .വിശിഷ്ട അതിഥി മാധ്യമപ്രവർത്തകനായ പ്രദീപ് പുറവങ്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിശ്വകല വൈസ് പ്രസിഡന്റ് ഷൈജി, സംസാ ട്രഷർ സുനിൽ, ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ, ഉപദേശകസമതി അംഗങ്ങൾ ആയ വത്സരാജ്, മുരളികൃഷ്ണൻ, അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

To advertise here,

ചടങ്ങിൽ 10, 12 ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എല്ലാ വർഷവും നൽകുന്ന പ്രേമ മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡും ലക്ഷ്മിക്കുട്ടിയമ്മ ക്യാഷ് അവാർഡ് പ്രഖ്യാപനവും നടന്നു. അവാർഡ് കമ്മിറ്റി കൺവീനർ ആയ മനീഷ് അവാർഡുകളുടെ നിർണയരീതിയും പ്രഖ്യാപനവും അവതരിപ്പിച്ചു. ശിവപ്രിയ അനൂപ്, ധ്യാൻ മുരളികൃഷ്ണൻ എന്നിവർ അവാർഡിന് അർഹരായി. ഓണാഘോഷകമ്മിറ്റിയുടെ ജനറൽ കൺവീനർ തൻസിർ നന്ദി അറിയിച്ചു. ഓണാഘോഷകമ്മിറ്റി ജോയിന്റ് കൺവീനഴ്‌സ് ആയി വിനീത്, മോഹനൻ, അമ്പിളി, സിതാര എന്നിവർ പ്രവർത്തിച്ചു. നിർമല ജേക്കബ്, വത്സരാജ്, മുരളികൃഷ്ണൻ, അനിൽകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.