മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐവൈസിസി) ബഹ്റൈൻ മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച 'നിറക്കൂട്ട് സീസൺ 7' ചിത്രരചനാ കളറിംഗ് മത്സരം വിജയകരമായി നടന്നു. കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികളിലെ സർഗാത്മക കഴിവുകൾ കെത്തുന്നതിനും കലാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഭാവനകൾ നിറങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐവൈസിസി തുടർച്ചയായ ഏഴാം സീസണിലും നിറക്കൂട്ട് സംഘടിപ്പിച്ചത്.
സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കിംസ് ഹെൽത്തിലെ ഡോക്ടർ ഗോവിന്ദ് സ്വാമിനാഥനുമായി കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു. ബഹ്റൈൻ യൂണിവേഴ്‌സിറ്റി പ്രൊഫസറും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി ജോൺ ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് സമീർ കണ്ണൂർ അധ്യക്ഷനായി, ഐവൈസിസി ബഹ്റൈൻ പ്രസിഡന്റ് റിച്ചി കളത്തൂഴേത്ത്, സെക്രട്ടറി സലിം അബു ത്വാലിബ്, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അബ്ദുൽ മൻഷീർ, കെ എം സി സി മുഹറഖ് ഏരിയ പ്രസിഡന്റ് ഇബ്രാഹിം തിക്കോടി, കനോലി നിലമ്പൂർ പ്രസിഡന്റ് അൻവർ നിലമ്പൂർ, ഐവൈസിസി മുൻ പ്രസിഡന്റ് അനസ് റഹീം, കിംസ് പ്രതിനിധി സൂര്യനാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി റിയാസ് സ്വാഗതവും സെൻട്രൽ കമ്മറ്റി അംഗം മണികണ്ഠൻ ചന്ദ്രോത്ത് നന്ദിയും പറമു, ഹരിദാസ് പള്ളിപ്പാട്, സമീർ കെപി എന്നിവർ ആയിരുന്നു വിധി കർത്താക്കൾ, നിറക്കൂട്ട് കോർഡിനേറ്റർ അൻഷാദ് റഹീം, രതീഷ് രവി, മിർഷാദ്, റൂബൈദ്, ഉമേഷ്, മാരിയത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Pravasi News Bahrain
Published: 26 Nov 2026, 12:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented