മനാമ: ബഹ്റൈനിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്ന പ്രമുഖ സ്ഥാപനമായ ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക്, മുൻനിര പ്രാദേശിക സേവന ദാതാക്കളുമായി ചേർന്ന് ബി.ഡി.ബി. പ്ളസ് എന്ന പദ്ധതിക്ക് തുടക്കമിട്ടു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക നിരക്കുകളിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു സമഗ്ര പാക്കേജാണിത്. ബി.ഡി.ബി. പ്ളസ്വഴി സംരംഭങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രമുഖ കമ്പനികളുമായി ബാങ്ക് സഹകരണ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിൽ 'ബറ്റെൽകോ ബൈ ബിയോൺ' ബിസിനസ് ആശയവിനിമയ സംവിധാനങ്ങളും ഹാർഡ്വെയർ പാക്കേജുകളും നൽകും. 'ഈസിപേ ഫിനാൻഷ്യൽ സർവീസസ്' ആകർഷകമായ നിരക്കുകളിൽ പോയിന്റ്-ഓഫ്-സെയിൽ സംവിധാനങ്ങൾ ലഭ്യമാക്കും. കൂടാതെ, ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് നൽകുന്ന ഹ്രസ്വകാല കോഴ്സുകളിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും.
കെ.പി.എം.ജി. ബഹ്റൈൻ, ഗ്രാന്റ് തോൺടൺ എന്നിവയും പങ്കാളിത്ത ശൃംഖലയിലുണ്ട്. ബിസിനസ് ആസൂത്രണം, സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ, ഓഡിറ്റിംഗ്, സാമ്പത്തിക റിപ്പോർട്ടിംഗ്, അക്കൗണ്ടിംഗ് സേവനങ്ങൾ എന്നിവ ഇവർ നൽകും. ഒപ്പം, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ അസറ്റ്, ലൈഫ് ഇൻഷുറൻസ് പരിരക്ഷകൾ 'സോളിഡാരിറ്റി' എന്ന സ്ഥാപനം വഴി ലഭ്യമാകും.
പ്രമുഖ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ച് ബി.ഡി.ബി. പ്ളസ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബി.ഡി.ബി. ചീഫ് ബാങ്കിംഗ് ഓഫീസർ അലി യൂസഫ് അൽ അരാദി പറഞ്ഞു. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സമഗ്രമായ സേവനങ്ങളുടെ ഒരു കൂട്ടമാണിത്. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ പ്രവർത്തന തന്ത്രവുമായി ഇത് ഒത്തുപോകുന്നു. ഈ സംരംഭങ്ങളിലൂടെ, അവരുടെ സാമ്പത്തികവും അല്ലാത്തതുമായ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട്, ബിസിനസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും, വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സുസ്ഥിര വികസനം സാധ്യമാക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Bahrain Development Bank, MSME, Loan
Published: 25 Nov 2026, 02:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented