മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ സഖിറിലെ 'എക്‌സിബിഷൻ വേൾഡ് ബഹ്റൈനിൽ' സംഘടിപ്പിച്ച 'ജ്വല്ലറി അറേബ്യ 2026', 'സെന്റ് അറേബ്യ 2026' എന്നിവ ഉദ്ഘാടനം ചെയ്തു.

To advertise here,

സാമ്പത്തിക വികസനത്തെയും വൈവിധ്യവൽക്കരണത്തെയും പിന്തുണയ്ക്കുന്നതിൽ പ്രദർശന-സമ്മേളന മേഖലയ്ക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ച് കിരീടാവകാശി പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിച്ചും സഹകരണവും പങ്കാളിത്തവും വിപുലീകരിച്ചും മികച്ച അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടും ഈ മേഖലയുടെ സുസ്ഥിരതയും മത്സരശേഷിയും ശക്തിപ്പെടുത്താൻ രാജ്യം നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ മേഖലകളിൽ ബഹ്റൈൻ പൗരന്മാരുടെ സജീവ സാന്നിധ്യം അസാധാരണമായ കഴിവുകളെയും സാധ്യതകളെയും ശക്തമായ ഉത്തരവാദിത്ത ബോധത്തെയും മികവിനായുള്ള സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.

'ജുവല്ലറി അറേബ്യ 2026', 'സെന്റ് അറേബ്യ 2026' എന്നിവയ്ക്ക് കിരീടാവകാശി നൽകുന്ന പിന്തുണ സാമ്പത്തിക വളർച്ചയുടെയും വിനോദസഞ്ചാര വികസനത്തിന്റെയും പ്രധാന ചാലകശക്തിയെന്ന നിലയിൽ പ്രദർശന-സമ്മേളന മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന്, ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർപേഴ്സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.