മനാമ: ഇന്ത്യൻ സ്കൂളിന്റെ ഒരു വർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ മുഖ്യാതിഥി
ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിശിഷ്ടാതിഥികൾ ദീപം തെളിയിച്ചു. ഇന്ത്യൻ സ്കൂൾ അതിന്റെ 75 വർഷത്തെ യാത്രയിൽ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ ഗണ്യമായ സംഭാവനകളെ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ അഭിനന്ദിച്ചു. അക്കാദമിക് മികവ്, തുടർച്ചയായ വികസനം, ആധുനിക വിദ്യാഭ്യാസ രീതികൾ സ്വീകരിക്കൽ എന്നിവയിൽ സ്ഥാപനത്തിന്റെ സുസ്ഥിരമായ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ പമ്പാവാസൻ നായർ, സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ്അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക അസി. സെക്രട്ടറിയും അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്ത കുമാർ ദാസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് ഗോവിന്ദൻ നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, മുൻ സെക്രട്ടറി സജി ആന്റണി, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ചെയർമാൻ അഡ്വ. വി.കെ. തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു. 1950-ൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2025 ജനുവരി 23-ന് ഇസ ടൗൺ കാമ്പസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾ സ്കൂൾ സമൂഹത്തെയും വിശാലമായ ഇന്ത്യൻ പ്രവാസികളെയും ഒരുമിച്ച് കൊണ്ടുവന്ന് സ്ഥാപനത്തിന്റെ സമ്പന്നമായ പൈതൃകത്തിനും നേട്ടങ്ങൾക്കും ആദരവ് അർപ്പിച്ചു. ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരമായ ആലേഖ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്, ചെസ്സ് ചാമ്പ്യൻഷിപ്പ്, സംഗീത കച്ചേരിയായ മിസ്റ്റിക് മെലഡീസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരവധി വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളും കമ്മ്യൂണിറ്റി പരിപാടികളും ആഘോഷങ്ങളിൽ ഉൾപ്പെട്ടു. 2025 ഡിസംബർ 15-ന് റിഫ കാമ്പസിൽ 3,700 ജൂനിയർ വിംഗ് വിദ്യാർത്ഥികൾ ചേർന്ന് ഒരു വലിയ മനുഷ്യപതാക രൂപപ്പെടുത്തിയത് ഏറ്റവും ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നായിരുന്നു, ഇത് മൂന്ന് ലോക റെക്കോർഡുകൾ സൃഷ്ടിച്ചു. 2026 ജനുവരിയിൽ നടന്ന മഹത്തായ വാർഷിക സാംസ്കാരിക മേളയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
Content Highlights: Bahrain School Platinum Jubilee Celebration
Published: 25 Nov 2026, 11:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented