മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷികാഘോഷം സംഘടിപ്പിച്ചു. 'സ്നേഹസംഗമം' എന്ന പേരിൽ മനാമയിലെ അൽ ഹസ്സം അൽ റീഫ് പാനേഷ്യ റെസ്റ്റോറന്റിൽവെച്ചായിരുന്നു വാർഷികാഘോഷം.
അൽകുവൈറ്റി ജനറൽ മാനേജർ രാജേഷ് നായർ, കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായർ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുത്തു. സുരേഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ നിസാർ അവതാരകനായിരുന്നു, പ്രസാദ് പരിപാടികൾ നിയന്ത്രിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷനിലെ മുതിർന്ന അംഗങ്ങളായ ശ്രീധറിനും വാണി ശ്രീധറിനും രക്ഷാധികാരി ജയശങ്കറിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള 'പിപിഎ സ്റ്റാർ ഓഫ് ദി ഇയർ' അവാർഡിന് പ്രവർത്തക സമിതി അംഗം മണിലാൽ അർഹനായി.
ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ അഷ്റഫ്, ഗോപിനാഥൻ എന്നിവർക്കുള്ള സമ്മാനങ്ങൾ കോർഡിനേറ്റർ വിനോദ്കുമാർ, ജിജി അരവിന്ദ്, ഹലീൽ റഹ്‌മാൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രാജീവ് നന്ദി രേഖപ്പെടുത്തി.
Content Highlights: Celebration of the 4th anniversary of the Palakkad Pravasi Association in Bahrain., Event held at Al Hassam Al Reef Panacea Restaurant, Manama., Farewell ceremony for senior members Sreedhar and Vani Sreedhar., Presentation of the 'PPA Star of the Year' award to Manilal., Distribution of FIFA World Cup prediction contest prizes.
Published: 26 Jul 2026, 11:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented