മനാമ: പാലക്കാട്ടുകാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 150 ലേറെ ആളുകള്‍ പങ്കെടുത്തു. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി പാക്ട് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 

To advertise here,

ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോര്‍ജ്, സാമൂഹ്യ പ്രവര്‍ത്തകരായ നിസാര്‍ കൊല്ലം, മണിക്കുട്ടന്‍, തണല്‍ മജീദ്, റഷീദ് മാഹി, അന്‍വര്‍ നിലമ്പൂര്‍, മന്‍ഷീര്‍, അബ്ദുല്‍ സലാം എ.പി, ഒ ഐസിസി നേതാക്കളായ ബോബി പാറയില്‍, ബിനു കുന്നന്താനം, ലത്തീഫ് ആയഞ്ചേരി, സൈദ് എം.എസ്, വിഷ്ണു പത്തനംതിട്ട, ബിപിന്‍ മാടത്തേത്ത്, മനോജ് ചെന്നപ്പേട്ട, കെ.എം.സി.സി നേതാക്കളായ ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, മുസ്തഫ കെ. പി, ഫൈസല്‍ വില്ല്യാപ്പള്ളി, കാസിം നന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

പാക്ട് പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സല്‍മാനുല്‍ ഫാരിസ്, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ്, പാക്ട് ഭാരവാഹികളായ മുരളി മേനോന്‍, ദീപക് വിജയന്‍, ജഗദീഷ് കുമാര്‍, ശിവദാസ്, രമ്യ ഗോപകുമാര്‍, ഷീബ ശശി, അനില്‍ കുമാര്‍, സുധീര്‍, നീതു വിഷ്ണു,കെ ടി രമേഷ്, രാമനുണ്ണി കോടൂര്‍, പപ്പന്‍മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൂര്‍ത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.