മനാമ: കേരളത്തിലെ പ്രമുഖ സോഷ്യല്‍ ആക്ടിവിസ്റ്റും പ്രഭാഷകനുമായ പി. മുജീബ് റഹ്‌മാന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

To advertise here,

വെള്ളിയാഴ്ച ഉച്ചക്ക് സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച സിഞ്ചിലുള്ള ഫ്രന്‍ഡ്സ് ആസ്ഥാനത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് അല്‍ അഹ്‌ലി ക്ലബില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. എയര്‍പോര്‍ട്ടില്‍ ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എം.എം, ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി, വൈസ് പ്രസിഡന്റുമാരായ ജമാല്‍ നദ്വി ഇരിങ്ങല്‍, സമീര്‍ ഹസന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജാസിര്‍ പി.പി, അബ്ദുല്‍ ഹഖ്, അനീസ് വി.കെ, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ്, ജൈസല്‍, യൂത്ത് ഇന്ത്യ റിഫ സര്‍ക്കിള്‍ പ്രസിഡന്റ് സിറാജ് കിഴുപ്പിള്ളിക്കര, അബ്ദുല്‍ ജലീല്‍ വി, ഷുഹൈബ്, സാജിര്‍ ഇരിക്കൂര്‍, ഇജാസ് മൂഴിക്കല്‍, ബദ്റുദ്ധീന്‍ പൂവാര്‍, മുഹമ്മദലി മലപ്പുറം, അബ്ദുല്‍ ഖാദിര്‍, എ.എം. ഷാനവാസ്, മുനീര്‍ എം.എം, മുജീബു റഹ്‌മാന്‍, അബ്ദുശ്ശരീഫ്, ഷാക്കിര്‍ കൊടുവള്ളി, ജലീല്‍ കുറ്റ്യാടി, അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.