
മനാമ: ലോകത്തെങ്ങുമുള്ള സത്യവിശ്വാസികളുടെ വസന്തകാലമാണ് വിശുദ്ധ റമദാനെന്ന് ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എം.എം. പറഞ്ഞു. റമദാനിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തില്‍ പ്രവര്‍ത്തകരോട് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റമദാനിലെ ഓരോ നിമിഷങ്ങളും കൂടുതല്‍ ഫലപ്രദമാക്കാനുള്ള ആലോചനകളും ആസൂത്രണങ്ങളും ഉണ്ടാവണം. നോമ്പിലൂടെ ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മത കൈവരിക്കാന്‍ സാധിക്കണം. ഒരു വിശ്വാസിയുടെ തന്റെ നാഥനുമായുള്ള ആത്മബന്ധത്തെ കൂടുതല്‍ ദൃഢീകരിക്കാനുള്ള അവസരമാണ് ഇനി വരാനിരിക്കുന്നത്. നന്മകളില്‍ തന്റെ സഹപ്രവര്‍ത്തകനോട് മത്സരിക്കണം. വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ പുനസംവിധാനിക്കണം. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുകയും അവരെ ചേര്‍ത്ത് പിടിക്കുകയും വേണം. കുടുംബത്തോടൊപ്പം ഏറ്റവും പ്രയോജനകരമായ രീതിയില്‍ വിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താന്‍ കഴിയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി, അലി അല്‍ത്താഫ്, അബ്ദുറഹീം ഇടുക്കി, എക്‌സിക്യുട്ടീവ് അംഗം ഖാലിദ് സി എന്നിവര്‍ സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു.
Content Highlights: friends social association bahrain ramadan
Published: 03 Mar 2025, 11:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented