മനാമ: മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 18-ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹാൾ, സൽമാനിയയിൽ വെച്ചാണ് പരിപാടി ക്രമീകരിച്ചിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്ന വിവിധ പ്രഭാഷണങ്ങളും പുഷ്പാർച്ചനയും സമ്മേളനത്തിൽ ഉണ്ടാകും.
അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹവും, കരുതലും, ഭരണപാടവവും, ജനകീയ സമീപനവും കേരള രാഷ്ട്രീയത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയതാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഉമ്മൻ ചാണ്ടി എന്നും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാവുന്ന ഉമ്മൻ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പദ്ധതിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓൺലൈൻ പാഠശാലയും അദ്ദേഹത്തിന്റെ നാമധേയത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തിവരുന്നുണ്ട്.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
Content Highlights: IYCC Bahrain to hold a memorial meeting for former Kerala CM Oommen Chandy on his death anniversary
Published: 15 Jul 2025, 10:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented