മനാമ: ബഹ്റൈൻ 'ദിയാർ അൽ മുഹറഖ്', 'കുവൈറ്റ് ഫിനാൻസ് ഹൗസ് ബഹ്റൈനുമായി'പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദിയാർ അൽ മുഹറഖിന്റെ മാസ്റ്റർപ്ലാൻ പദ്ധതികളിൽ വസ്തുവകകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്, എളുപ്പത്തിൽ ലഭ്യമാകുന്ന വായ്പാ സൗകര്യങ്ങൾ നൽകുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഈ കരാർ പ്രകാരം, 'സിറ്റിസ്‌കേപ്പ് ബഹ്റൈൻ 2026'- ൽ ദിയാർ അൽ മുഹറഖിന്റെ പവലിയൻ സന്ദർശിക്കുന്നവർക്ക് വിവിധ ധനസഹായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. തിരിച്ചടവിൽ വഴക്കമുള്ള സൗകര്യങ്ങൾ, ലളിതമായ അംഗീകാര നടപടിക്രമങ്ങൾ, ആകർഷകമായ ലാഭ നിരക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനും അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പ്രക്രിയ ലളിതമാക്കുന്നതിനുമുള്ള ഇരു സ്ഥാപനങ്ങളുടെയും പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്. ദിയാർ അൽ മുഹറഖ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ അഹമ്മദ് അലി അലമ്മാദി, കുവൈറ്റ് ഫിനാൻസ് ഹൗസ് - ബഹ്റൈൻ ഡെപ്യൂട്ടി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (റീട്ടെയിൽ ബാങ്കിംഗ്) മുഹമ്മദ് സക്കൗട്ട് എന്നിവരും, ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Bahrain News Pravasi
Published: 27 Nov 2026, 01:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented