മനാമ: കൊല്ലം പ്രവാസി അസോസിയേഷന് പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തില്‍ കെ പി എ ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്, ട്രഷറര്‍ മനോജ് ജമാല്‍, സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ പി എ സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, യൂണിറ്റ് ഹെഡുകള്‍ ആയ സുമി ഷെമീര്‍, ഷാനി നിസാര്‍, രമ്യ ഗിരീഷ്, നസീമ ഷഫീഖ്, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതവും ഷാമില ഇസ്മയില്‍ നന്ദിയും രേഖപ്പെടുത്തി. കെ പി എ പൊന്നോണം 2025നു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവാസി ശ്രീ യൂണിറ്റുകള്‍ക്കും സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങള്‍ മെമെന്റോ നല്കി. വിഭവസമൃദ്ധമായ ഓണസദ്യയും, പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും, ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
Content Highlights: kollam pravasi association onam celebration
Published: 13 Oct 2025, 10:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented