മനാമ: കെഎംസിസി ബഹ്‌റൈന്‍ സാംസ്‌കാരിക വേദിയായ 'ഒലീവ്'ചര്‍ച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ട് സമുദായം ഐക്യപ്പെടലിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിര്‍ദ്ദേശിച്ചു. 2024 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മതേതര ചേരിക്ക് കരുത്ത് പകരുന്ന രൂപത്തില്‍ സമുദായ വോട്ടുകള്‍ ഏകീകരിക്കണമെന്ന അഭിപ്രായമാണ് രൂപപ്പെട്ടത്.

To advertise here,

ഷൗക്കത്ത് ഫൈസി (സമസ്ത ബഹ്‌റൈന്‍) സൈനുദ്ധീന്‍ സഖാഫി (ഐ.സി.എഫ്) സയ്യിദ് റമദാന്‍ നദവി (ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍) സൈഫുള്ള കാസിം (കെ.എന്‍.എം.) മുഹമ്മദ് ചേലക്കാട് (ഐ.സി. എസ്) ഹംസ മേപ്പാടി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍) സാബിഖ് ബിന്‍ യഹ്യ (വിസ്ഡം ബഹ്‌റൈന്‍) ഷംസുദ്ധീന്‍ വെള്ളികുളങ്ങര (കെ എം സി സി) തുടങ്ങിയര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വിഷയാവതരണം റഫീഖ് തോട്ടക്കരയും മോഡറേറ്റര്‍ സഹില്‍ തൊടുപുഴയും നിര്‍വഹിച്ചു. അസ്ലം വടകര സ്വാഗതവും, അഷ്‌കര്‍ വടകര നന്ദിയും പറഞ്ഞു.