ഷാർജ : ഒലിവ് മരങ്ങളിൽനിന്ന് തേൻ വേർതിരിച്ചെടുക്കുന്ന പദ്ധതിയുമായി ഷാർജ. അൽ ദൈദ് സർവകലാശാലയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന ഡയറക്ട് ലൈൻ പരിപാടിയിലായിരുന്നു പ്രഖ്യാപനം. പഴം, പച്ചക്കറി, കന്നുകാലി, കോഴി ഫാമുകൾ, പുതിയ വെറ്ററിനറി കോളേജ് എന്നിവയ്ക്കെല്ലാം സർവകലാശാല പദ്ധതി തയ്യാറാക്കുന്നുണ്ട്. ആടുകളെ പരിപാലിച്ച് പാലും മാംസവും ഉത്പാദിപ്പിക്കുന്നതിനുള്ള മേച്ചിൽപുറപദ്ധതിക്കും സർവകലാശാല മേൽനോട്ടം വഹിക്കും. കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികൾ എന്നിവയിൽ വൈദഗ്ധ്യമുള്ള അൽ ദൈദ് സർവകലാശാല കഴിഞ്ഞ ജനുവരിയിലാണ് സ്ഥാപിച്ചത്.

To advertise here,