മനാമ: 2026-ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ സംഘടിപ്പിക്കുന്നതിലും ആതിഥേയത്വം വഹിക്കുന്നതിലും ബഹ്റൈൻ കൈവരിച്ച മികച്ച വിജയത്തെ മലേഷ്യൻ ജനപ്രതിനിധി സഭയുടെ സ്പീക്കർ ജോഹാരി ബിൻ അബ്ദുൾ അഭിനന്ദിച്ചു. ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും അദ്ദേഹം പ്രശംസിച്ചു.

To advertise here,

ടാൻസാനിയയിലെ അരുഷയിൽ ഒക്ടോബർ അഞ്ച് മുതൽ ഒൻപതുവരെ വരെ നടക്കുന്ന ഇന്റർ- പാർലമെന്ററി യൂണിയന്റെ 153-ാമത് സമ്മേളനത്തിനിടെ, ഏഷ്യൻ പാർലമെന്ററി അസംബ്ലി പ്രസിഡൻസിയുടെ പ്രതിനിധിയായ എം.പി. അഹമ്മദ് സബാഹ് അൽ- സലൂമുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മലേഷ്യൻ പാർലമെന്റിന്റെ താത്പര്യം ജോഹാരി ആവർത്തിച്ചു. ഉഭയകക്ഷി ബന്ധങ്ങളും ഏഷ്യൻ പാർലമെന്ററി ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിൽ കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്‌സ് സ്പീക്കറും ഏഷ്യൻ പാർലമെന്ററി അസംബ്ലി പ്രസിഡന്റുമായ അഹമ്മദ് ബിൻ സൽമാൻ അൽ- മുസല്ലം നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനും മലേഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിരമായ വളർച്ചയെ എം.പി. അൽ- സലൂം പ്രശംസിച്ചു. 2026-ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ബഹ്റൈൻ വിജയകരമായി സംഘടിപ്പിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.