മനാമ: കെഎംസിസി ബഹ്റൈന്‍ അംഗമായിരിക്കെ വൃക്ക രോഗം ബാധിച്ച മുഹമ്മദ് സഫ്‌വാന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി മണ്ഡലം കമ്മിറ്റിയും സിഎച്ച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്ററും സംയുക്തമായി സ്വരൂപിച്ച മൂന്നുലക്ഷം രൂപ രണ്ട് ഗഡുക്കളായി കൈമാറി. പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി. യൂസഫലിയും ബഹ്റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇക്ബാല്‍ താനൂരും, ശാഖാ കമ്മിറ്റിക്ക് വേണ്ടി ഫൈസല്‍ കടവിനും ചേര്‍ന്നാണ് ഫണ്ട് കൈമാറിയത്. 

To advertise here,

മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് ഫര്‍ഹാന്‍ ബിയ്യം, മുന്‍ ചെയര്‍പേഴ്‌സണ്‍ പി. ബീവി, വി.വി. ഹമീദ്, സൈദ് ഹാജി, അമാനുള്ള, സി. അബ്ദുള്ള, സീനത്ത്  കൗണ്‍സിലര്‍മാരായ ആയിഷ അബ്ദു, ബുഷ്റ എന്നിവര്‍ പ്രസംഗിച്ചു. മുഹ്താര്‍ സ്വാഗതവും നിസാര്‍ പൊന്നാനി നന്ദിയും പറഞ്ഞു. രണ്ടാം ഘട്ട ഫണ്ട് സഫ്വാന് നേരിട്ട് കൈമാറിയെന്ന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളും പൊന്നാനി മണ്ഡലം ഭാരവാഹികളും അറിയിച്ചു.