മനാമ: ശ്രാവണം 2026ന്റെ ഭാഗമായി ബികെഎസ് ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22ന് വൈകിട്ട് 7.30 മുതൽ 10 വരെ ബഹറിൻ കേരളീയ സമാജത്തിൽ വെച്ച് 'ചലച്ചിത്രത്താഴ്' എന്ന മലയാളം സിനിമ ക്വിസ് നടത്തുന്നു. ക്വിസ് മത്സരത്തിന് മുഖ്യ അതിഥിയായി ലോക പ്രശസ്ത മജീഷ്യൻ സാമ്രാജ് പങ്കെടുക്കും. ക്വിസ് മത്സരം നടത്തുന്നത് ആദ്യം ഒരു പ്രിലിമിനറി റൗണ്ട് നടത്തിയാണ്. ആ പ്രിലിമിനറി റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആറ് ടീമുകളായിരിക്കും ഫൈനലിൽ മത്സരിക്കുക. ഒന്നാം സമ്മാനം 150 ഡോളറും, രണ്ടാം സമ്മാനം 100 ഡോളറും, മൂന്നാം സമ്മാനം 50 ഡോളറും ആയിരിക്കും. ഒരു ടീമിൽ രണ്ട് പേർക്ക് മത്സരിക്കാം. ഓഡിയൻസിന് വേണ്ടി പ്രത്യേകം ചോദ്യങ്ങളും അതിനുള്ള സമ്മാനങ്ങളും നല്ക്കുന്നതാണ്. മത്സരത്തിന് ആർക്കും പങ്കെടുക്കാം പ്രായ പരിധിയില്ല. മത്സരം നിയന്ത്രിക്കുന്നത് ക്വിസ് മാസ്റ്റർ അനീഷ് നിർമ്മലൻ.

To advertise here,

മത്സരത്തിന്റെ രജിസ്‌ട്രേഷൻ തുടങ്ങിയ കുടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ചലച്ചിത്രത്താഴ് ക്വിസ് പ്രോഗ്രമിന്റെ കൺവീനർ സിബു ജോർജ് എന്നിവരുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പറുകൾ: 39215128, 39987125, 38360489